മങ്ങാരം ഗവ. യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഇന്ന്

Friday 17 March 2017 7:54 pm IST

പന്തളം: പന്തളം മങ്ങാരം ഗവ. യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഇന്ന് നടക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. രാവിലെ 9ന് പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 11ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം നിയമസഭാ ഡെ. സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ജൂബിലി സ്മാരക ലൈബ്രറി ഉദ്ഘാടനവും നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഗുരുവന്ദനവും, നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനവും,നടത്തും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലസിതാ നായര്‍ എന്‍ഡോവ്‌മെന്റ് വിതരണവും അമ്മവായന സമ്മാനവിതരണവും ന്യൂനപക്ഷകാര്യ മേല്‍നോട്ടസമിതി മുന്‍ അംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ പ്രതിഭകളെ ആദരിക്കലും നഗരസഭാ കൗണ്‍സിലര്‍ ജി. അനില്‍കുമാര്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും നിര്‍വ്വഹിക്കും. 2.30ന് കുട്ടികളുടെ കലാപരിപാടികളും, രാത്രി 7ന് നാട്ടറിവു പാട്ടുകളും നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. അമീര്‍ജാന്‍, എച്ച്എം ഡി. രജിത, പിടിഎ പ്രസിഡന്റ് നവാസ് റ്റി.എസ്, എസ്എംസി അംഗം പങ്കജാക്ഷന്‍ നായര്‍, ടി.എന്‍. കൃഷ്ണപിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.