പ്രശിക്ഷണ ശിബിരം: സ്വാഗത സംഘം രൂപീകരിച്ചു

Friday 17 March 2017 8:00 pm IST

കോഴഞ്ചേരി: സംസ്ഥാന മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി, പ്രശിക്ഷണ ശിബിരം ഏപ്രില്‍ 17 മുതല്‍ 24 വരെ ആറന്മുള ശ്രീവിജയാനന്ദവിദ്യാപീഠം സ്‌കൂളില്‍ നടക്കും. ശിബിരത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ആറന്മുള ശബരി ബാലാശ്രമത്തില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. മാതൃശക്തി സംസ്ഥാന സംയോജിക പ്രസന്ന ബാഹുലേയന്‍, സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക ബിന്ദു, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.എ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.എച്ച്പി അഖിലേന്ത്യ ജോ. ജനറല്‍ സെക്രട്ടറി മിലിന്ത് പരാന്തേ ശിബിരം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഭാരവാഹികളായ ദുര്‍ഗ്ഗ വാഹിനി സംയോജിക മാലാറാവല്‍ സഹ സംയോജിക പ്രജ്ഞ മഹിള എന്നിവര്‍ പങ്കെടുക്കും. ആറന്മുള ശ്രീകുമാരി മോഹനന്‍ അദ്ധ്യക്ഷയായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.