തമിഴ് നാട്ടിലെ നാല് ജില്ലകള്‍ക്ക് വെള്ളം സുലഭം; ചിറ്റൂരിന് വരള്‍ച്ചയും

Friday 17 March 2017 8:53 pm IST

ചിറ്റൂര്‍ : തമിഴ്‌നാട്ടിന് നാല് ജില്ലയിലെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങള്‍ നിറവേറുമ്പോള്‍ ചിറ്റൂര്‍ താലൂക്കിലെ ആവശ്യങ്ങള്‍ പോലും സാധിക്കാന്‍ കേരളത്തിന് കഴിയുന്നില്ല. ഈ ജലവര്‍ഷത്തില്‍ നല്‍കേണ്ട 5.8 ടി.എം.സി.ക്ക് പകരം നല്‍കിയത് 3.3 ടി.എം.സി. ജലം മാത്രം. ഇപ്പോള്‍ നല്‍കേണ്ട സെക്കന്‍ഡില്‍ 240 ഘനയടി നല്‍കണമെങ്കിലും നല്‍കുന്നത് 87 ഘനയടി. പറയുന്നത് ആലിയാറില്‍ വെള്ളമില്ലെന്ന സ്ഥിരം വാദം. ആവട്ടെ ഇപ്പോള്‍ തരാനുള്ള കുടിശ്ശിക 2.5 ടി.എം.സി. അടുത്തമാസങ്ങളില്‍ തരാനുള്ള നടപടി ഉണ്ടാവണം.ഇപ്പോള്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 1.8 ടി.എം.സി. വെള്ളവും അപ്പര്‍ ആളിയാറിലും കാടാംപാറയിലുമായി1.4 ടി.എം.സി.യും തിരുമൂര്‍ത്തിയില്‍ 1.3 ടി.എം.സി. വെള്ളവും വിതരണത്തിനുണ്ട്. പറമ്പികുളത്തെ വെള്ളമുപയോഗിച്ച് 174000 ഹെക്റ്റര്‍ കൃഷിയും ,എട്ട് പ്രധാന പദ്ധതികളിലൂടെ പൊള്ളാച്ചി,ഉടുമലൈ,പല്ലടം,ദാരാപുരം പ്രേദേശത്തെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങളും തമിഴ്‌നാട് പരിഹരിച്ചിട്ടുണ്ട്. പഴയ 1050 ഹെ. വരുന്ന ദളി ആയക്കെട്ട് പ്രദേശത്തിലെ പാലറിന് കുറകെയായി നിര്‍മിച്ച തിരുമൂര്‍ത്തി ഡാമാണ് തമിഴ്‌നാടിന്റെ ജലചൂഷണ ആസ്ഥാനം. ആനമല റൈഞ്ചിലെ അനധികൃത അപ്പര്‍ റിസര്‍വെയറില്‍ നിന്നും സര്‍ക്കാര്‍പതി ടണലിലൂടെയും കൊണ്ടൂര്‍ കനാലിലൂടെയും കൊണ്ടുപോകുന്നതാണ് പ്രധാന ജലകടത്ത് വഴി. സര്‍ക്കാര്‍പതിയില്‍ വൈദ്യതി ഉത്പാദനത്തിന് ശേഷം ആളിയാര്‍ ഫീഡ് കനാലിലൂടെ വെള്ളം അലിയാര്‍ ഡാമിലെത്തിക്കണം എന്നാണ് കരാര്‍. എന്നാല്‍ കൊണ്ടൂര്‍ കനാലിലൂടെ വെള്ളം തിരുമൂര്‍ത്തി ഡാമിലെത്തിച്ചാണ് ഈ ജലചൂഷണം നടത്തുന്നത്. തമിഴ്‌നാട് പറമ്പിക്കുളം പദ്ധതിയിലൂടെയുള്ള ജലവിതരണം നടത്തുന്നത് എട്ട് പദ്ധതികളിലൂടെയാണ്. പൊള്ളാച്ചി കനാല്‍ 9474 ഹെ.,വേട്ടൈക്കാരന്‍പുതൂര്‍ കനാല്‍ 4540 ഹെ.,ആളിയാര്‍ ഫീഡര്‍ കനാല്‍1 941 ഹെ.,ഉടുമലൈപെട്ട കനാല്‍ 2516 ഹെ.,സേത്തുമട കനാല്‍ 2060 ഹെ.,ഹൈലെവല്‍ കനാല്‍ 1002ഹെ.,പറമ്പിക്കുളം മെയിന്‍ കനല്‍ 125160 ഹെ.അപ്പര്‍ ഡാം 2426 ഹെ. എന്നിങ്ങനെയാണ് ആളിയാല്‍പറമ്പിക്കുളം പദ്ധതിപ്രകാരം കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും ആയക്കെട്ട് വിസ്താരത്തില്‍ വലിയമാറ്റമാണ് സംഭവിച്ചത്. തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ജലവിതരണ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുമ്പത്തെ ദളികനാലിലൂടെ 1050 ഹെ.ആളിയാര്‍ കനാലിലൂടെ 2505 ഹെ.കൃഷിക്കും ചേര്‍ന്ന് തമിഴ്‌നാട്ടിന് 3555 ഹെക്ക്ട്ടറും കേരളത്തിന് ആകെ 8058 ഹെ.കൃഷിയുമാണെന്നാണ് പഴയ ആയക്കെട്ട് കണക്ക്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ 8058ല്‍ നിന്ന് 22000 ഹെ.ആകുകയും തമിഴ്‌നാടിന് 3555 ഹെക്ടറില്‍നിന്നും 174000 ഹെ.ആയി മാറുകയും ചെയ്തിട്ടുണ്ട്. ഇതില്‍നിന്നുതന്നെ തമിഴ്‌നാടിന്റെ ജലചൂഷണം വ്യക്ത്തമാകുന്നു. കരാറുകള്‍ ഉണ്ടാക്കിയ അന്നുമുതല്‍ രൂപീകരിച്ച കഴിവില്ലാത്ത ജോയ്ന്റ്‌വാട്ടര്‍ റഗുലേറ്ററി ഉദ്യോഗസ്ഥരുടെ ബോര്‍ഡാണ് ജലത്തിന്റെ വിതരണം ഇത്തരത്തില്‍ നശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.