രണ്ട് ദിവസത്തേക്ക് പാസഞ്ചര്‍ റദ്ദാക്കി

Monday 12 June 2017 7:56 pm IST

കൊച്ചി: ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണിയും, പാതയിരട്ടിപ്പിക്കലും നടക്കുന്നതിനാല്‍ 20, 21 തീയതികളില്‍ കൊല്ലം -കോട്ടയം പാസഞ്ചര്‍(56394), കോട്ടയം- കൊല്ലം പാസഞ്ചര്‍(56393), എറണാകുളം -കായകുളം പാസഞ്ചര്‍(56381), കായങ്കുളം -എറണാകുളം പാസഞ്ചര്‍ (56382) എന്നിവയാണ് റദ്ദാക്കിയിരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365) കോട്ടയത്ത് യാത്ര അവസാനിക്കും. പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍(56366) കോട്ടയത്തു നിന്ന് യാത്ര ആരംഭിക്കും. കായംങ്കുളം- മുംബൈ സിഎസ്ടിഎക്‌സപ്രസ്(16382), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12081), ന്യൂദല്‍ഹി- തിരുവനന്തപുരം-കേരള എക്‌സ്പ്രസ്(12626) എന്നിവ അലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം- കോട്ടയം(66308) മെമു 80 മിനിറ്റ് വൈകി കൊല്ലത്ത് നിന്ന് പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.