സൗജന്യ ഡിജിറ്റല്‍ സാക്ഷരത; രജിസ്‌ട്രേഷന്‍ തുടങ്ങി

Friday 17 March 2017 9:14 pm IST

കണ്ണൂര്‍: പ്രധാനമന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ സാക്ഷരത അഭിയാന്‍ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗ്രാമ പ്രദേശങ്ങളിലെ 14 മുതല്‍ 60 വയസ്സ് വരെയുള്ള വ്യക്തികള്‍ക്ക് വേണ്ടിയാണ് പദ്ധതി. 2019 മാര്‍ച്ച് 31നകം 6കോടി ഗ്രാമീണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യ രജിസ്‌ട്രേഷനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 ആണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി എം മിഥുന്‍കൃഷ്ണ, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എസ്‌സി, എസ്ടി വിഭാഗത്തില്‍ പെടുന്നവര്‍, ബിപിഎല്‍ കുടുംബങ്ങള്‍, വനിതകള്‍, അംഗ പരിമിതര്‍, ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ എന്നിവര്‍ക്ക് പരിശീലനത്തിന് പ്രഥമ പരിഗണന നല്‍കും. ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തിലെ അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.