ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍

Friday 17 March 2017 9:17 pm IST

ആലപ്പുഴ: ആരോഗ്യ ഇന്‍ഷുറന്‍സ് 2016-17 വര്‍ഷത്തില്‍ വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡുകളുടെ 2017-18ലേക്കുള്ള പുതുക്കല്‍ താഴെപറയുന്ന സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ അംഗമായ ഒരാള്‍ സ്മാര്‍ട്ട് കാര്‍ഡും 30 രൂപയുമായി കേന്ദ്രങ്ങളില്‍ എത്തണം. 19ന് ജില്ലാകോടതി വാര്‍ഡ്- ശ്രീനാരായണ യുവജനസംഘം, സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്- മുഹമ്മദന്‍സ് എല്‍പിഎസ്, ആലിശ്ശേരി വാര്‍ഡ്- മുഹമ്മദന്‍സ് എല്‍പിഎസ്, പള്ളാത്തുരുത്തി വാര്‍ഡ്- സെന്റ് ആന്റണി ഓഡിറ്റോറിയം, ഇരവുകാട് വാര്‍ഡ്- ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 20ന് ബീച്ച് വാര്‍ഡ്- എസ്എന്‍ഡിപി ഓഫീസ് പാപ്പാനഗര്‍, വലിയമരം വാര്‍ഡ്- ഇലയില്‍ സ്റ്റോര്‍ ഇടവഴി സൈനുദ്ദീന്റെ വസതി, അവലൂക്കുന്ന് വാര്‍ഡ് സിഡിഎസ് ഓഫീസ്, കൊറ്റംകുളങ്ങര വാര്‍ഡ്- കൊറ്റംകുളങ്ങര എല്‍പി സ്‌കൂള്‍, കറുകയില്‍- തൈക്കൂട്ടം കണ്ണന്റെ വസതി. 21ന് സനാതനപുരം വാര്‍ഡ്- എന്‍ജിഒ ക്വാട്ടേഴ്‌സിന്റെ പുറകുവശം അങ്കണവാടി, തിരുവമ്പാടി വാര്‍ഡ്- പഴവീട് യുപിഎസ്, ഹൗസിങ് കോളനി വാര്‍ഡ്- പഴവീട് യുപിഎസ്, വാടയ്ക്കല്‍ വാര്‍ഡ്- ലിറ്റില്‍ ഫ്‌ളവര്‍ നേഴ്‌സറി സ്‌കൂള്‍, വട്ടയാല്‍ വാര്‍ഡ്- ടിഎംഎ ഓഡിറ്റോറിയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.