ചുമട്ടു തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വന്നു: ബിഎംഎസ്

Friday 17 March 2017 9:18 pm IST

ഹരിപ്പാട്: ചുമട്ടുതൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയത് ബിഎംഎസിന്റെ പ്രവര്‍ത്തന ഫലമായിട്ടാണെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ ഹെഡ് ലോഡ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമട്ടു തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി കൊടുക്കണമെന്നും ഇഎസ്‌ഐ പദ്ധതിയില്‍ എല്ലാ ചുമട്ടുതൊഴിലാളികളേയും ഉള്‍പ്പെടുത്തി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളേയും ചുമട്ടുതൊഴിലാളി ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള, ട്രഷറര്‍ പി.എ. സുമേഷ്, ബിനീഷ് ബോയ്, കെ. കൃഷ്ണന്‍കുട്ടി, ഡി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ മൂവായിരം രൂപയാക്കുക തുടങ്ങിയ പ്രമേയങ്ങളും അ്രവതരിപ്പിച്ചു. ബിഎം എസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു. അശോകന്‍ തുറവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്‌ലോഡ് ആന്റ് മസ്ദൂര്‍ സംഘ് ഭാരവാഹികളായി സി. ഗോപകുമാര്‍ (പ്രസിഡന്റ്), ജി. പ്രകാശ്, സി.പി. അശോകന്‍, പ്രദീപ്, ബിജു നായര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. സദാശിവന്‍പിള്ള (ജനറല്‍ സെക്രട്ടറി), പ്രദീപ്കുമാര്‍, ജയന്‍, സുരേഷ്, അജികുമാര്‍ (സെക്രട്ടറിമാര്‍), പി.എ. സുമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.