കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെയും കണ്ണൂര്‍ ഗവണ്മെന്റ് ഐടിഐ പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 26ന് കണ്ണൂര്‍ ശയ ഐടിഐയില്‍ മിനി റിക്രൂട്ടമെന്റ് ഡ്രൈവ് നടത്തും. ലാര്സണ് ആന്റ് ടൂബ്രോ (എല്‍ ആന്റ് ടി) അടക്കമുള്ള പ്രമുഖ കമ്പനികളില്‍ നിലവിലുള്ള 300 ഓളം ഒഴിവുകളിലേക്ക് ഉദേ്യാഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. താല്പര്യമുള്ള എന്‍ ടിസി സിവില്‍, വെല്‍ഡര്‍, കാര്‍പ്പന്റര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ (പുരുഷന്മാര് മാത്രം) മാര്‍ച്ച് 26ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ഗവ. ഐടിഐയില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രായപരിധി 18-35. വിശദ വിവരങ്ങള്‍ക്ക് 0490 2348066, 0497 2835183.
പ്രതികരിക്കാൻ ഇവിടെ എഴുതുക: