വധശ്രമക്കേസിലെ പ്രതി പിടിയില്‍

Sunday 10 July 2011 11:05 pm IST

ബദിയഡുക്ക: വധശ്രമക്കേസിലെ പ്രതിപിടിയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീപാദയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി കന്യാപ്പാടിയിലെ കെ.ഷാഫി(34)യാണ്‌ അറസ്റ്റിലായത്‌. 2002 ഡിസംബര്‍ ആറിനാണ്‌ സംഭവം നടന്നത്‌. ശ്രീപാദ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കല്ലെറിഞ്ഞ്‌ വീഴ്ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌. സംഭവത്തില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ ഗള്‍ഫിലേക്ക്‌ കടന്ന ഇയാള്‍ കഴിഞ്ഞ ആഴ്ചയിലാണ്‌ തിരികെ നാട്ടിലെത്തിയത്‌. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്തു.