കണ്ണൂര്‍: ജില്ലയിലെ എല്ലാ ്രഗാമങ്ങളിലും കുടിവെള്ള കിയോസ്ക്കുമായി കുടുംബശ്രീ. വരൂ, ദാഹമകറ്റൂ എന്ന സന്ദേശവുമായി എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ ഏറ്റവുമധികം ഒത്തുകൂടുന്ന സ്ഥലങ്ങളിലാണ് കുടുംബശ്രീ കുടിവെള്ള കിയോസ്ക്ക് സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര ജലദിനമായ 22ന് പ്രവര്‍ത്തനം ആരംഭിക്കും.
ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് അറിയിച്ചു. ജല ദുരുപയോഗത്തിനെതിരായ ബോധവല്‍ക്കരണവും നടത്തും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡിലും ചുരുങ്ങിയത് ഒരു കുടിവെള്ള കിയോസ്ക്ക് സ്ഥാപിക്കും. മണ്‍കൂജയാണ് ശുദ്ധമായ കുടിവെള്ളം നിറച്ച് വെക്കാന്‍ ഉപയോഗിക്കുക. സാധ്യമായ സ്ഥലങ്ങളില്‍ മൃഗങ്ങള്‍ക്ക് ദാഹമകറ്റാനുള്ള വെള്ളവും നിറച്ചുവെക്കും. കുടുംബശ്രീ സിഡിഎസ്സുകളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: