മയ്യില്‍: ശ്രീ ശങ്കര വിദ്യാനികേതന്‍ കുറ്റിയാട്ടൂരിന്റ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2മുതല്‍ 9 വരെ നടക്കുന്ന സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത് ഗീതാ യജ്ഞത്തിന്റെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, ഓപ്പണ്‍ ടു ഓള്, വിഭാഗങ്ങളിലായി ജില്ലാതല കലാവൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസ മത്സരം (ഭഗവത് ഗീതയും കര്‍മ്മത്തിന്റെ പ്രാധാന്യവും ), പ്രശ്നോത്തരി (ഭഗവത്ഗീതയെ അനുബന്ധിച്ചുള്ള ചോദ്യങ്ങള്‍), ചിത്രരചന (രാമായണ മഹാഭാരത ചിത്രങ്ങള്‍), ഗീതാ വ്യാഖ്യാനം (ഭഗവത്ഗീത അദ്ധ്യായം 12 ഭക്തിയോഗം), പ്രസംഗ മത്സരം (ഗീത ഉപദേശിക്കുന്ന മോചന സന്ദേശം ), ഭക്തിഗാനാലാപന മത്സരം (ഓപ്പണ്‍ ടു ഓള്) എന്നിവയാണ് നടക്കുന്നത്. അപേക്ഷകള്‍ മാര്‍ച്ച് 26 വരെ സ്വീകരിക്കും. വിലാസം: ശ്രീ ശങ്കര വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , ശിവക്ഷേത്രത്തിന് സമീപം, കുറ്റിയാട്ടൂര്‍ പി .ഒ, മയ്യില്‍’ 670602. ഫോണ്‍: 9947645280, 04602 274089.
പ്രതികരിക്കാൻ ഇവിടെ എഴുതുക: