കളക്ടറുടെ സന്ദര്‍ശനം പ്രഹസനമെന്ന്

Friday 17 March 2017 9:34 pm IST

അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ സന്ദര്‍ശനം. പ്രഹസനമെന്ന് നാട്ടുകാര്‍. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുനരധിവാസം വൈകാന്‍ കാരണം കളക്ടറുടെ പിടിപ്പുകേടാണെന്നാണ് വിമര്‍ശനം. ജില്ലാകളക്ടര്‍ ഇടപെടേണ്ട നിരവധി സമരങ്ങള്‍ തീരമേഖലയില്‍ നടന്നിട്ടും തിരിഞ്ഞുനോക്കാത്ത കളക്ടര്‍ ഇപ്പോള്‍ എത്തിയത് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതുകൊണ്ടാണെന്ന് ദുരിതബാധിതര്‍ പറയുന്നു. നിലവില്‍ അമ്പലപ്പുഴ, പുറക്കാട് കരിനിലം, കരൂര്‍, എസ്എന്‍ എല്‍പി സ്‌കൂള്‍, പുറക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് കെട്ടിടം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്. അമ്പലപ്പുഴയില്‍ വികലാംഗ കുടുംബം താമസിക്കുന്ന കെട്ടിടം ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടും കളക്ടര്‍ ഇതിനെ നിസ്സാരവത്കരിച്ച് തിരികെ പോകുകയായിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് ഒപ്പം കോണ്‍ഗ്രസ് ബ്ലോക്ക് മെമ്പര്‍ എത്തി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചതും വിവാദമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.