കാക്കതുരുത്ത് പാലത്തിന്റെ അവ്യക്തത നീക്കണം

Friday 17 March 2017 9:37 pm IST

അരൂര്‍: എഴുപുന്ന പഞ്ചായത്തില്‍പ്പെട്ട കാക്കതുരുത്ത് പാലത്തിന്റെ അവ്യക്തത നീക്കണമെന്ന ആവശ്യം ശക്തമായി. പാലത്തിന്റെ കാക്കതുരുത്തിലേക്കെത്തുന്ന അറ്റം അവസാനിക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ.് ഇതു സംബന്ധിച്ച് സ്വകാര്യ വൂ്യക്തിയുമായി കോടതിയില്‍ കേസ്സ് നിലനില്‍ക്കുകയാണ്. പാലത്തിന്റെ ദ്വീപിലെ അറ്റം സ്ഥലമുടമയുടെ അനുമതിയില്ലാതെ എത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്ക#ം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ പാലത്തിനായി ഇരുപത്തിയഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു്. കേസ് സംബന്ധിച്ച അവ്യക്തത മാറ്റുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പാലം പണി തൂണുകളില്‍ മാത്രം ഒതുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി തൂണുകള്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമോ എന്നത് സംബന്ധിച്ച പഠനം വേണ്ടിവരും. അനിശ്ചിതമായി പാലം പണി നീണ്ടു പോകുന്നതിനാല്‍ കരാറുകാരന്‍ ഈ പാലത്തിന്റെ കരാര്‍ ഉപേക്ഷിച്ചു. നിര്‍മ്മണ പ്രവര്‍ത്തനായി എത്തിച്ച യന്ത്ര സാമഗ്രികളും ഇവിടെ നിന്നും കൊണ്ടു പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.