അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിനു സമീപം അറവുമാലിന്യം ഉള്‍പ്പെടെയുള്ളവ ചാക്കില്‍ കെട്ടിയ നിലയില്‍. ദേശീയ പാതയ്ക്കു സമീപമുള്ള നീര്‍ക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിനു സമീപമാണ് നിരവധി ചാക്കുകളിലായി അറവുമാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നത്. പരിസരത്ത് മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു മൂക്കിനുതാഴെ സ്ഥിതിചെയ്യുന്ന ക്ഷേത്രക്കുളത്തിനു സമീപം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിട്ടും അധികൃതര്‍ കണ്ടമട്ടില്ല. പ്ലാസ്റ്റിക് രഹിത പഞ്ചായത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് നാടുമുഴുവന്‍ ഇത്തരം മാലിന്യം കുമിഞ്ഞുകൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: