ചെറുതോണി: അമിത ഭാരം കയറ്റി വന്ന തടിലോറി തലകീഴായി മിറഞ്ഞു. ഡ്രൈവറും ക്ലീനറും ചാടി അത്ഭുതകരമായി രക്ഷപെട്ടു. ഉപ്പുതോട് വില്ലേജ് ഓഫീസ് പടിയില്‍ ചാലിസിറ്റി -വെട്ടിക്കാമറ്റം റോഡില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.
കയറ്റം കയറുന്നിടയില്‍ അമിതഭാരത്താല്‍ ലോറി യുടെ മുന്‍ഭാഗം ഉയര്‍ന്ന് തലകീഴായി മിറയുകയായിരുന്നു. ലോറി നിയന്ത്രണം വിട്ടതോടെ ഡ്രവറു ക്ലീലറും ലോറിയില്‍നിന്നും ചാടിയതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇത്തരത്തില്‍ തടിലോറികള്‍ യാതെരു നിയന്ത്രണവുമില്ലാതെ അനുവദനീയമായതിലും ഉയരത്തിലും അളവിലും ഭാരം കയറ്റി ഉപ്പുതോട് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനാല്‍ വൈദ്യുതി ലൈനുകളും, ടെലിഫോണ്‍ ലൈനുകളും, സര്‍വ്വീസ് കേബിളുകളും വാഹനത്തില്‍ കുരുങ്ങിപൊട്ടിപോകുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയാലും നടപ
ടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: