സാമൂഹ്യവിരുദ്ധര്‍ കുടിവെള്ള സ്രോതസ്സുകളില്‍ വിഷം കലര്‍ത്തി

Friday 17 March 2017 9:56 pm IST

കട്ടപ്പന: കൊന്നത്തടി കാക്കസിറ്റി മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറുന്നു. കഴിഞ്ഞ ദിവസം മേഖലയിലെ മൂന്ന് കുടിവെള്ള സ്രോതസ്സുകളില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി. കാക്കസിറ്റി മേഖലയിലെ മൂന്ന് കുടുംബങ്ങളുടെ കിണറുകളിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയത്. വെള്ളപ്ലാക്കല്‍ തങ്കച്ചന്‍, കാഞ്ഞിരത്തിങ്കല്‍ ഭാസ്‌കരന്‍, വെള്ളപ്ല ാക്കല്‍ മധു എന്നിവരുടെ കുടിവെള്ളസ്രോതസുകളിലാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. തങ്കച്ചന്റെ കിണറ്റില്‍ നിന്നും മറ്റു മൂന്ന് കുടുംബങ്ങളും കുടിവെള്ളം ഉപയോഗിക്കുന്നുണ്ട്. വൈകുന്നേരമാണ് തെക്കുംപുറത്ത് ചന്ദ്രവല്ലി കുടിവെള്ളത്തിന് മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തങ്കച്ചനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയത്. കാഞ്ഞിരത്തിങ്കല്‍  ഭാസ്‌കരന്‍, വെള്ളപ്ലാക്കല്‍ മധു എന്നിവരുടെ കിണറുകളിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. കിണറ്റിലെ വെള്ളത്തിന് നിറംമാറ്റവും സംഭവിച്ചിട്ടുണ്ട്. കിണറ്റിനുള്ളിലെ  ചെറു ജീവികളും ചത്ത നിലയിലാണ്. വെള്ളത്തിന് ദുര്‍ഗന്ധം വന്നതിനാല്‍ ആരും വെള്ളം കുടിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. കൊന്നത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും വെള്ളത്തൂവല്‍ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കിണറ്റിലെ വെള്ളം സാമ്പിളായി  എടുത്തു കാക്കനാടുള്ള ലാബില്‍ പരിശോധനക്കായി നല്‍കി.  തുടര്‍ന്ന് കിണറുകള്‍ വറ്റിച്ച് വൃത്തിയാക്കുന്നതിനുള്ള  നിര്‍ദേശവും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.