റിസര്‍വേഷന്‍ : യാത്രക്കാര്‍ വലയുന്നു

Friday 17 March 2017 10:02 pm IST

കൊല്ലങ്കോട് : പാലക്കാട് ദിണ്ഡിഗല്‍ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കിയിട്ടും റിസര്‍വേഷന്‍ സൗകര്യമില്ലാതെ യാത്രക്കാര്‍ വലയുകയാണ്. പാലക്കാട് പൊള്ളാച്ചി പാതയില്‍ 2016ല്‍ ബ്രോഡ് ഗേജിലൂടെ ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.മീറ്റര്‍ ഗേജിലൂടെ ഓടിയ സമയക്രമം നില നിര്‍ത്തി ബ്രോഡ് ഗേജ് ലൈനില്‍ ട്രയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യവും ഇതുവരെ റെയില്‍വേ പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ ഓടുന്ന ട്രെയിനുകളാകട്ടെ യാത്രക്കാര്‍ക്ക് ഗുണമില്ലാത്തതുമാണ്. കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷനില്‍ ബുക്കിംഗ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും റെയില്‍വേയുടെ ഭാഗത്തു നിന്നും ഒരനക്കവും ഇല്ല ഇതിനു പകരം സീസണ്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ട്രയിനുകള്‍ നാഗര്‍കോവില്‍,പൂനൈ,എറണാകുളം, രാമേശ്വരം ട്രെയിന്‍ ഏപ്രില്‍ മാസത്തില്‍ ആഴ്ച്ചയില്‍ ഒരെണ്ണം വീതം പാലക്കാട് പൊള്ളാച്ചി വഴി സര്‍വീസ് നടത്തുമ്പോള്‍ പുതിയ പാതയിലൂടെ യാത്ര ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ് യാത്രക്കാര്‍. പാലക്കാട് ടൗണ്‍ വിട്ടാല്‍ പുതുനഗരം കൊല്ലങ്കോട് മുതലമട എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാതെ പൊള്ളാച്ചിയിലാണ് നിര്‍ത്തുക. പുതുനഗരം കൊല്ലങ്കോട് മുതലമട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റിസര്‍വേഷന്‍ സൗകര്യം ഉടന്‍ ആരംഭിക്കണമെന്നുമാണ് ട്രയിന്‍ യാത്രക്കാര്‍ പറയുന്നത്. അല്ലാതെ ഇതു വഴി യാത്ര തിരിച്ചുവിട്ടിട് കോടികള്‍ മുടക്കി നിര്‍മ്മിച്ച ബ്രോഡ് ഗേജ് ലൈനിലൂടെ മൂന്ന് സ്റ്റേഷന്‍ ആശ്രയിച്ച് ട്രയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ഗുണവും ഇല്ലെന്നാണ് പറയുന്നത്. ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായുംഏപ്രില്‍ അവസാനത്തോടെ കൊല്ലങ്കോട് സ്റ്റേഷനില്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പു നല്‍കിയതായി ഊട്ടറകൊല്ലങ്കോട് റെയില്‍ ബസ്സ് പാസഞ്ചഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.