പഞ്ചായത്തിന്റെ അനുമതിയോടെ വയല്‍ നികത്തി സ്‌കൂള്‍ നിര്‍മ്മാണം

Friday 17 March 2017 10:11 pm IST

ഇരിങ്ങാലക്കുട: വിവാദ പടിയൂര്‍ പീസ് സ്‌കൂളന് കെട്ടിടവും അതിനോടനുബന്ധിച്ച് പള്ളിയും നെല്‍വയല്‍ നികത്തി പണിയുന്നതിന് നിയമവിരുദ്ധമായി പടിയൂര്‍ പഞ്ചായത്ത് അനുമതി നല്‍കിയതായി വിവരാവകാശരേഖ. 230/5 സര്‍വ്വേ നമ്പറിലുള്ള 3 ഏക്കര്‍ 38 സെന്റ് നെല്‍വയല്‍ നികത്തിയാണ് പടിയൂര്‍ പീസ് സ്‌കൂളിന് തണ്ണീര്‍ത്തടനിയമങ്ങള്‍ കാറ്റില്‍ പറത്തി എല്‍ഡിഎഫ് ഭരണസമിതി നിര്‍മ്മാണാനുമതി നല്‍കിയത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 10-10-2011 ലാണ് സ്‌കൂളിന്റെ ആദ്യഘട്ട ബില്‍ഡിംഗിന് അനുമതി നല്‍കിയത്. അതിന്റെ എക്സ്റ്റന്‍ഷനായാണ് 8-9-2015 ല്‍ വീണ്ടും അനുമതി നല്‍കിയത്. 230/5 സര്‍വ്വേ നമ്പറിലുള്ള ഭൂമി നെല്‍വയലാണെന്നാണ് (നിലം) വിവരാവകാശരേഖയില്‍ പറയുന്നത്. ഭൂമിയുടെ കൈവശരേഖയിലും നിലമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കണമെന്ന് ഉറപ്പുവരുത്തണമെന്ന ജില്ല ടൗണ്‍ പ്ലാനറുടെ ഉത്തരവിനെ മറികടന്നാണ് പഞ്ചായത്ത് സമിതി അനുമതി നല്‍കിയിട്ടുള്ളത്. സാധാരണക്കാര്‍ 5 സെന്റു സ്ഥലത്ത് വീടുവെക്കാന്‍ അപേക്ഷിക്കുമ്പോള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിരസിക്കുന്ന കാലഘട്ടത്തിലാണ് ഇത്രയും വലിയരീതിയില്‍ നെല്‍വയല്‍ നികത്തി നിയമംഘനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.