ന്യൂദല്‍ഹി: ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് നാളെ കോയമ്പത്തൂരില്‍ തുടക്കം. എട്ടിമടൈ ശ്രീഅമൃത വിശ്വവിദ്യാലയത്തിലാണ് 21 വരെ പ്രതിനിധിസഭ ചേരുന്നത്. 19ന് രാവിലെ 8.30ന് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവതും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയും എബിപിഎസ് ഉദ്ഘാടനം നിര്‍വഹിക്കും.
20ന് വിവിധ വിഷയങ്ങളില്‍ എബിപിഎസില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തു നടക്കുന്ന ജാതിപ്രക്ഷോഭങ്ങളെപ്പറ്റിയും ബംഗാള്‍-കേരള സംഘര്‍ഷങ്ങളെപ്പറ്റിയും പ്രത്യേക പ്രമേയങ്ങള്‍ ഉണ്ടായേക്കും. 21ന് ഉച്ചയ്ക്ക് 12മണിക്ക് സമാപന പരിപാടിയില്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി സംസാരിക്കും.
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തഞ്ഞൂറോളം ആര്‍എസ്എസ് ഭാരവാഹികളും പരിവാര്‍ സംഘടനകളുടെ ചുമതലക്കാരും എബിപിഎസില്‍ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: