എസ്എഫ്‌ഐ സാംസ്‌കാരിക കേരളത്തിന് അപമാനം: ഡോ. സരസു

Monday 12 June 2017 8:12 pm IST

കേരളവര്‍മ്മ കോളേജിന് മുന്നില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഡോ. സരസു ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: എസ്എഫ്‌ഐ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡോ. സരസു. കേരളവര്‍മ്മ കോളേജിന് മുന്നില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ഒരു കലാലയത്തിലും നടക്കരുതാത്ത കാര്യങ്ങളാണ് എസ്എഫ്‌ഐ കേരളത്തിലെ കലാലയങ്ങളില്‍ നടത്തുന്നത്.

ഇത് ജനങ്ങള്‍ ചെറുത്ത് നില്പിലൂടെ അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അതാവശ്യമാണെന്നും അവര്‍ പറഞ്ഞു. മാരകായുധങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാനെത്തിയെങ്കിലും താന്‍ പരിപാടി ഉദ്ഘാടനം ചെയ്‌തേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു ഡോ. സരസു. കൊലവിളികള്‍ക്കിടയിലാണ് ഡോ. സരസു പരിപാടി ഉദ്ഘാടനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.