തോട്ടിലേക്ക് മാലിന്യം തള്ളുന്നു

Friday 17 March 2017 10:38 pm IST

കറുകച്ചാല്‍: ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ അണിയറപ്പടിയിലെ തോട്ടില്‍ മാലിന്യം തള്ളുന്നു. ഇതുമൂലം തൊട്ടടുത്തുള്ള കുടിവെള്ള കിണറുകള്‍ മലിനമാകുന്നു. പ്രദേശത്തെ ഹോട്ടലുകളിലേയും കോഴിക്കടകളിലേയും മാലിന്യമാണ് ഈ തോട്ടില്‍ നിക്ഷേപിക്കുന്നത്. മാലിന്യം ചാക്കില്‍ കെട്ടി രാത്രികാലങ്ങളില്‍ വാഹനത്തിലെത്തിയാണ് തോട്ടില്‍ തള്ളുന്നത്. വെള്ളമൊഴുക്ക് കുറവായതിനാല്‍ അറവു മാലിന്യങ്ങള്‍ കാക്കകളും മറ്റും കിണറുകളില്‍ ഇടുന്നതായും പരാതിയുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.