ആധാര്‍ പദ്ധതി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sunday 10 July 2011 11:07 pm IST

കാസര്‍കോട്‌: ജില്ലയില്‍ ദേശീയ സവിശേഷ തിരി ച്ചറിയല്‍ നമ്പര്‍ (ആധാര്‍) നല്‍കുന്നതിനുള്ള മുന്നൊ രുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഇംപ്ളിമെണ്റ്റേഷന്‍ ആണ്റ്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റി യോഗം അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡ ണ്ട്‌, ജില്ലാ കലക്ടര്‍, ജില്ലയിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കമ്മി റ്റി അംഗങ്ങള്‍ക്ക്‌ യൂഐഡി സംബന്ധിച്ചും ജില്ലാതല ആ ക്ഷന്‍പ്ളാന്‍ സംബന്ധിച്ചും അവതരണം നടത്തി. 20 നകം ഉദ്ഘാടനം നടത്താനാണ്‌ പദ്ധതിയിടുന്നത്‌. വിരമിച്ച ഉദ്യോഗ സ്ഥരെ പരിശോധകരായി നിയമിക്കുന്നതിനുള്ള പാനല്‍ യോഗം അംഗീകരിച്ചു. പദ്ധതിയുടെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷ/ഉപാധ്യ ക്ഷന്‍മാര്‍ക്കുള്ള പരിശീലനം ജൂലൈ 15ന്‌ രാവിലെ 10.30ന്‌ കലക്ടറേറ്റ്‌ മിനികോണ്‍ഫ റന്‍സ്‌ ഹാളില്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.