കൊച്ചി: മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ ട്രെയിന്‍ യാത്ര സമരത്തിന് എറണാകുളത്തിന്റെ ശക്തമായ പിന്തുണ. പരശുറാം എകസ്പ്രസിലെ യാത്രാ സംഘത്തിന് പിന്തണറിയിക്കാനുംസെക്രട്ടറിയേറ്റ് ഉപരോധത്തിന് പോകുന്ന എറണാകുളത്തെ പ്രവര്‍ത്തകരെ യാത്രയാക്കാനും സ്ത്രീകളുടെ വലിയ സംഘം എത്തി. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നേതൃത്വം നല്കുന്ന ട്രെയിന്‍യാത്ര വെള്ളിയാഴ്ച രാവിലെ 5.30ന് കാസര്‍കോട് നിന്നാണ് ആരംഭിച്ചത്. യാത്ര തിരുവനന്തപുരത്ത് സമാപിച്ചു.
‘നീതി ലഭിക്കാതാകുമ്പോള്‍ നീ തീയാകുക’ എന്നായിരുന്നു സമരത്തിന്റെ മുദ്രവാക്യം. ഉച്ചയ്ക്ക് 2.40 ഓടെയാണ് ട്രെയിന്‍ എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയത്. എറണാകുളത്ത് നിന്ന് മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീനയുടെ നേതൃത്വത്തില്‍ മുപ്പതുപേരുടെ സംഘമാണ് യാത്രതിരിച്ചത്. മറ്റ് സ്ത്രീ കൂട്ടായ്മകളും പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് സ്റ്റേഷനിലെത്തിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നും ട്രെയിനിലെത്തിച്ചേരാന് കഴിയാത്ത പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തുന്നത്.
ഇന്ന് രാവിലെ 10ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സെക്രട്ടറിയേറ്റിന് മുമ്പില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. തുടര്‍ന്ന് മാര്‍ച്ചും, ഉപരോധവും നടത്തിയാണ് സമരം അവസാനിപ്പിക്കുന്നത്.
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രയെ ബിജെപി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ബിജെപി ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി, സംസ്ഥാന കമ്മിറ്റി അംഗം ലത ഗംഗാധരന്, ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, മണ്ഡലം പ്രസിഡന്റുമാരായ കെ.ജി. ഹരിദാസ്, എസ്. ജയക്യഷ്ണന്, മനോജ് മനക്കേക്കര, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രൂപേഷ് പൊയ്യാട്ട്, പി. ഹരിദാസ്, ദിലിപ് പറവൂര്‍, സെന്തില്‍കുമാര്‍, കമലം ടീച്ചര്‍, അനൂപ് ഗോപാലന്, ദിപക്ക് മാങ്ങാംപള്ളി എന്നിവര്‍ സ്വീകരിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഇന്നലെ എത്തിച്ചേര്‍ന്നപ്പോള്‍ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെയുടെയും, മണ്ഡലം മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ സ്വീകരണവും യാത്രയപ്പും നല്കി. തൃപ്പൂണിത്തുറ മണ്ഡലം മഹിളാ മോര്‍ച്ച പ്രസിഡന്റ് അംബികാവിജയന്, ജന.സെക്രട്ടറി കുമാരി അയ്യപ്പന്, ആതിരാ കെ.വി, പിറവം മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി സിന്ധു രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് നിര്‍മ്മല വിജയന്, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് രേഖാ പ്രഭാത്, സെക്രട്ടറി മിനി ജയരാജ്, സമതിയംഗം സിന്ധു ഷാജി തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി. തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. സോമനാഥന്, ട്രഷറര്‍ പീതാംബരന്, ഏരിയാ സെക്രട്ടറി ഹേമകുമാര്‍, മണ്ഡലം കമ്മറ്റിയംഗം ബി.വി.മോഹനന്, എരൂര്‍ ഏരിയാ സെക്രട്ടറി അനില്‍കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രീതാഹരി,കൗണ്‍സിലര്‍ വള്ളി രവി, ടൗണ്‍ വൈസ് പ്രസിഡന്റ് സമീര്‍ ശ്രീകുമാര്‍, ടൗണ്‍ ജോസെക്രട്ടറി അഭിലാഷ് എന്‍.പി, എന്നിവര്‍ ചേര്‍ന്ന് യാത്രയ്ക്ക് സ്വീകരണവും യാത്രയപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: