കൊച്ചി: ശ്രീരാമനവമി ആഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 8 ന് എറണാകുളത്തപ്പന് മൈതാനിയില്‍ ഹിന്ദുമഹാസമ്മേളനം നടക്കും. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാണ് ആഘോഷം. ആഘോഷത്തിന്റെ നടത്തിപ്പിലേക്കായി എംജി റോഡില്‍ രവിപുരത്ത് ഒരു കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. നോവലിസ്റ്റ് കെ.ബി. ശ്രീദേവി ഉദ്ഘാടനം നിര്‍വഹിച്ചു. അയോധ്യയിലെ ശ്രീരാമക്ഷേത്രം നിയമനിര്‍മാണത്തിലൂടെ സാധ്യമാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ ആവശ്യപ്പെട്ടു.
ഹൈന്ദവജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികാരികളെ പ്രേരിപ്പിക്കാന്‍ ഹിന്ദുമഹാസമ്മേളനത്തിന് കഴിയട്ടെയെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് പറഞ്ഞു. അജിത്കുമാര്‍ (ഉപാധ്യക്ഷന്‍), എസ്. സഞ്ജയന് (ജനറല്‍ കണ്‍വീനര്‍), എസ്. രാജേന്ദ്രന് (വിഎച്ച്പി ജില്ലാ സെക്രട്ടറി), എ.ടി. സന്തോഷ്, വിമല്‍ചന്ദ്രന്‍, സി. രാമകൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: