അങ്കമാലി: പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി എ.സി. മൊയ്തീന്. ബാംബു കോര്‍പ്പറേഷന്റെ കീഴിലുള്ള ഈറ്റ പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്കുള്ള മിനിമം വേതനത്തിന്റെ ഭാഗമായ ഡിഎ കുടിശികയുടെ വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു. ബാംബു കോര്പ്പഷേന് ചെയര്മാന് കെ.ജെ. ജെയ്ക്കബ് അദ്ധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേയ്സി, നഗരസഭ കൗണ്‍സിലര്‍ ലില്ലി വര്‍ഗീസ്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, മുന്‍ എംഎല്‍എ പി.ജെ. ജോയി, ചാണ്ടി പി അലക്സാണ്ടര്‍, ടി.പി. ദേവസിക്കുട്ടി, ടി. സുകുമാരന്‍ നായര്‍, അഡ്വക്കേറ്റ് കെ.കെ. ഷിബു, സി.വി. ശശി, വി.ഡി. ജോസഫ്, ഇ.ടി. പൗലോസ്, മാത്യൂസ് കോലഞ്ചേരി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: