നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Monday 12 June 2017 6:36 pm IST

കോട്ടയം: എരുമേലിയില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അച്ഛന്‍ അറസ്റ്റില്‍. പാമ്പാവാലി മൂലക്കയം സ്വദേശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട് തടയാന്‍ ശ്രമിച്ച തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമ്മ പരാതിയില്‍ പറയുന്നു. വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചൈല്‍‌ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വഴി പോലീസില്‍ പരാതി നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.