തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ പോലീസിനും ആന്റണിയുടെ പട്ടാളത്തിനും സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. സി.പി.എമ്മിന്റെ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും കോടിയേരി വ്യക്തമാക്കി. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ നടപടിയെടുക്കും. ചന്ദ്രശേഖരന് പാര്‍ട്ടിക്കെതിരേ കലാപം നടത്തിയ ആളാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: