മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Saturday 18 March 2017 8:23 pm IST

അടിമാലി :  ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത  യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി വാഗത്താനത്ത് ബോബി ഫിലിപ്പ്(29) നെയാണ് അടിമാലി എസ്.ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം കോതമംഗലത്ത് വച്ച് പിടികൂടിയത്. ബോബി കഴിഞ്ഞ ഫെബ്രുവരി 14 ന് അടിമാലിയിലെ ബാങ്കില്‍  62.73 ഗ്രാം മുക്കുപണ്ടം സ്വര്‍ണ്ണമാണെന്ന് ധരിപ്പിച്ച് പണയം വച്ച് 1.22 ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അധികാരികള്‍ സാധാരണയായി നടത്തുന്ന പരിശോധനയില്‍ ഈ സ്വര്‍ണ്ണത്തില്‍ സംശയം തോന്നി. അപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടത്. ഉടന്‍ അടിമാലി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇയാളെ ഇന്നലെ രാവിലെ കോതമംഗലത്തുനിന്നും പിടികൂടികയായിരുന്നു. ഇയാള്‍ ഇതിന് മുന്‍പ് കോതമംഗലം, കോട്ടയം എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സി.പി സന്തോഷ് ബാബു, വിനേശന്‍,രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.