തെക്കുംഭാഗത്ത് നിരവധിപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നു

Saturday 18 March 2017 8:25 pm IST

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ തെക്കുംഭാഗത്ത് നിരവധിപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നു. തെക്കുംഭാഗം കല്ലാനിക്കല്‍ ജങ്ഷനില്‍ കൂടിയ യോഗത്തില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി എം വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. സിനുമാത്യു കാഞ്ഞിരക്കാട്ട്, സിറിയക് തോമസ് പെരുമ്പനാനിക്കല്‍, ജിബിന്‍ തോമസ് പെരുമ്പനാനിക്കല്‍, വില്യംസ് മുട്ടത്ത്, ജിയോബേബി മുട്ടത്ത്, അഖില്‍ സി പോള്‍ കണ്ടംകാവില്‍, ബിബിന്‍ വേലായുധന്‍ വട്ടമലയില്‍, മനോജ് വര്‍ഗീസ് പള്ളത്തുപറമ്പില്‍, നിതിന്‍ രവി വട്ടക്കുടിയില്‍, ഷിബിന്‍ തങ്കച്ചന്‍ കണ്ടംകാവില്‍, നിഖില്‍സണ്‍ ബാബു മുട്ടത്ത്, ടോണി തോമസ് ആനക്കാട്ടില്‍, മജേഷ് ജോര്‍ജ്ജ് ചാഞ്ഞപ്ലാക്കല്‍, വിപിന്‍ ബാബു കൊല്ലക്കാട്ടില്‍, ജയ്‌സണ്‍ വള്ളിയാനപ്പുറം എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് റ്റി എച്ച് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്‍, ജില്ലാ ജന.സെക്രട്ടറി കെ എസ് അജി, ജില്ലാ ഉപാദ്ധ്യക്ഷന്‍ പി ആര്‍ വിനോദ്, നിയോജകമണ്ഡലം ജന.സെക്രട്ടറി എസ് പത്മഭൂഷണ്‍, വൈസ് പ്രസിഡന്റ് സുരേഷ് കണ്ണന്‍, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണുകൃഷ്ണന്‍, നിയോജകമണ്ഡലം ജന.സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ ഷിബുമോന്‍, നിയോജകമണ്ഡലം സെക്രട്ടറി നവീന്‍ വിജയന്‍, യുവമോര്‍ച്ച ജന.സെക്രട്ടറി വിജയകുമാര്‍, പ്രസാദ് വണ്ണപ്പുറം, പ്രബീഷ് പ്രഭാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.