കുമളിയില്‍ പുതിയ ബോട്ട് എത്തി

Saturday 18 March 2017 8:26 pm IST

കുമളി: തടാകത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് സവാരി നടത്തുന്നതിനായി കെടിഡിസി തേക്കടിയില്‍ പുതിയ ബോട്ട് എത്തിച്ചു. ആലപ്പുഴ അരൂരിലെ പ്രാഗാ മറൈന്‍ എന്‍ജിനിയേഴ്‌സില്‍ നിര്‍മ്മിച്ച ഇരുനില ബോട്ടാണ് ഇന്നലെ രാവിലെ തേക്കടിയില്‍ എത്തിച്ചത്. ടൂറിസം വകുപ്പിന്റെ ഒരു കോടിയോളം രൂപാ ചിലവഴിച്ചാണ് ബോട്ട് നിര്‍മ്മിച്ചിട്ടുള്ളത്. ഒരേ സമയം ഇരു നിലകളിലുമായി 120 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഇരട്ട ഹാളുള്ള ബോട്ടാണിത്. ഇപ്പോള്‍ ബോട്ട് പല ഘടകങ്ങളായാണ് തേക്കടിയില്‍ എത്തിച്ചത്. ഇവയെല്ലാം തേക്കടിയില്‍ വെച്ച് കൂട്ടി യോജിപ്പിച്ച ശേഷമേ നീറ്റിലിറക്കുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.