നിള ദേശീയ നൃത്ത സംഗീതോത്സവം

Saturday 18 March 2017 8:42 pm IST

തൃശൂര്‍: കലയുടെ നാദ-താള വിസ്മയങ്ങളുടെ നാലു രാവുകള്‍ക്കായി കേരള കലാമണ്ഡലം ഒരുങ്ങുന്നു. ഈ വര്‍ഷത്തെ നിള ദേശീയ നൃത്ത സംഗീതോത്സവം മാര്‍ച്ച് 28 ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.സുനന്ദ നായര്‍ അവതരിപ്പിക്കുന്നമോഹിനിയാട്ടവും, ഉമ്പായിയുടെ ഗസലും നടക്കും. രണ്ടാം ദിവസമായ 29 ന് ഡോ.പാട്ടത്തില്‍ ധന്യമേനോന്‍ അവതരിപ്പിക്കുന്ന ഭാമ കലാപം (കുച്ചിപ്പുടി), ദത്താത്രേയ വെലങ്കര്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരി, ഊരാളി ബാന്റ് സംഗീത നിശ എന്നിവയും, മാര്‍ച്ച് 30 ന് മീര ശ്രീനാരായണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി, കഥകളി എന്നിവയുണ്ടായിരിക്കും. സമാപന ദിവസം ഷഹബാസ് അമന്റെ ഗസല്‍, നാടകം, നാടന്‍ പാട്ട് എന്നിവയാണ് പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.