അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് പറയന്തറ വീട്ടില്‍ സരസമ്മ (63വയസ്സ്) കഴിഞ്ഞ ഒരു വര്‍ഷക്കാലമായ് ബുഷ്റയുടെ സ്നേഹ സാന്ത്വന തണലിലാണ്. ഭര്‍ത്താവ് മരണപ്പെട്ടു പോയ ശേഷം കിടപ്പാടം വിറ്റ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചതിന് ശേഷം മദ്യപാനം മൂലം ലെക്ക് കെട്ട മകനോടൊപ്പം കടത്തിണ്ണകളില്‍ തയഴപ്പെട്ടപ്പോള് ബുഷ്റ സരസമ്മയുടെ പരിചരണം സ്വയം ഏറ്റെടുത്തത്. ഇതേ പഞ്ചായത്തില്‍ നീര്ക്കുണം പടിഞ്ഞാറേ വീട്ടില്‍ സലാഹുദ്ദീന്റെ ഭാര്യയാണ് ബുഷ്റ. സ്നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദസമിതിയുടെ സജീവ പ്രവര്‍ത്തകയും ആശാവര്‍ക്കറുമാണ് ബുഷ്റ.
സ്വന്തം മക്കളെ പോലെ സ്നേഹത്തോടെ സരസമ്മയെ ബുഷ്റ പരിചരിച്ച് വരികയാണ്. രാത്രിയാകുമ്പോള്‍ കടത്തിണ്ണയില്‍ ഉറങ്ങുവാന്‍ മകന് കൂട്ടികൊണ്ടു പോകും.സ്നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി ഇടപെട്ട്ശിഷ്ടക്കാലം താമസിക്കുന്നതിന് സരസമ്മയ്ക്ക് പുന്നപ്ര സെന്റ് ഗ്രിഗോറിയസ് പുവര്‍ ഹോമില്‍ സൗകര്യം ക്രമീകരിച്ചിരിക്കുകയാണ്. വൃദ്ധസദനത്തില്‍ സുരക്ഷിതമായി സരസമ്മയ്ക്ക് ഇനി ഉറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: