ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. പി. കെ. ബിനോയ് ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അമിനിറ്റി സെന്ററില്‍ വിശ്രമിക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ സൗകര്യങ്ങളില്ല. ദിനംപ്രതി ഇവിടെ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: