ആലപ്പുഴ: ആരോഗ്യത്തിനു തികച്ചും ഹാനികരമായ മദ്യം വ്യാപകമായി വില്പന നടത്താന്‍ അനുവദിച്ചു വന്‍ തോതില്‍ നികുതിപ്പണം ശേഖരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് നാടിനു ശാപമായി മാറുന്ന റോഡുവക്കിലെ കാലിക്കുപ്പികള്‍ ശേഖരിച്ചു നീക്കം ചെയ്യാന്‍ ബാധ്യതയുണ്ടെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശൃപ്പെട്ടു.
മദ്യം ഉപയോഗിച്ച ശേഷം ഉപഭോക്താക്കള്‍ കാലിക്കുപ്പികള്‍ റോഡിലേക്കും തോട്ടിലേക്കും വലിച്ചെറിയുകയാണ്. വന്‍ തോതിലുള്ള പരിസരമലിനീകരണവും അപകടങ്ങള്‍ക്കും കാരണമാകുന്നു. ്. ആലപ്പുഴ പോലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിനു തികച്ചും അപമാനകരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: