പാചക വാതക സിലണ്ടറിന് തീ പിടിച്ചു

Saturday 18 March 2017 9:25 pm IST

ആരൂര്‍: പാചക വാതക സിലണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അരൂര്‍ ചെട്ടുതറ കകതക്കാവിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രോംന്റ് എന്‍ജിനിയറിംഗ് സൊലൂഷന്‍സ് വാടകക്കെടുത്ത കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. മട്ടാഞ്ചേരിയില്‍നിന്ന് ഒരു യൂണിറ്റ് അഗ്നി ശമനസേന എത്തിയപ്പേഠഴക്കും തീ അണച്ചിരുന്നു.പാചക സ്റ്റൗവിലാണ് തീ കണ്ടത്. പചകം ചെയ്തുകൊണ്ടിരുന്ന ജീവനക്കാരന്‍ ഭയന്ന് ഓടി മാറിയെങ്കിലും പ്രദേശവാസിയായ ഒരാള്‍ ഓടിയെത്തി സ്റ്റൗവിന്റെ വയര്‍ ഊരി മാറ്റിയത് തീ അണക്കുന്നതിന് ഇടയായി. കമ്പിനിയുടെ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനാണ് വീട് വാടകക്ക് എടുത്തത്. പ്രോംന്റ് എന്‍ജിനിയറിംഗ് സൊലൂഷന്‍സ് ശീതീകരണ പഌന്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ്.രണ്ട് വര്‍ഷമായി കമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.