അരൂര്‍: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ ജപ്പാന് കുടിവെള്ള പൈപ്പ് ലൈന്‍ ജോലിക്കാര്‍ പോയത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കി. അരൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ വിജയമാതാ ചാപ്പലിനു സമീപം വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു വീട്ടിലേക്ക് പൈപ്പ് കണക്ഷന് നല്‍കുന്നതിനായി പ്രധാന പൈപ്പ് പൊട്ടിക്കുകയും എന്നാല്‍ തുറന്ന പൈപ്പ് പിന്നീട് അടച്ചു ചേര്‍ക്കാന്‍ മറന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്. പണി നടക്കുമ്പോള്‍ പമ്പിംഗ് ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് പമ്പിംഗ് ആരംഭിച്ചതോടെ തുറന്നു വച്ച പൈപ്പിലൂടെ വെള്ളം ശക്തിയായി പുറത്തേക്കൊഴുകി.ഒഴുക്കു നിയന്ത്രിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറിയ നിലയിലായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പമ്പിംഗ് നിലച്ചതോടെയാണ് വെള്ളക്കെട്ടിനശമനമായത്. കോണ്ട്രാറുടെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് വെള്ളക്കെട്ടിനിടയാക്കിയതെന്ന് 19-ാം വാര്‍ഡ് നിവാസികള്‍ അരോപിച്ചു. കോണ്ട്രാക്ടര്ക്കെ തിരെ വാട്ടര്‍ അതോറിട്ടി അധികൃതര്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: