ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രോഗികളെ പറഞ്ഞയയ്ക്കുന്ന ഇക്കാലത്ത് എച്ച്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ ഉല്പന്നങ്ങള് നല്‍കുന്നത് ശ്ലാഘനീയമാണെന്ന് മന്ത്രി ജി. സുധാകരന്. ടിഡി മെഡിക്കല്‍ കോളജില്‍ എച്ച്എല്‍എല്‍-ഉം സര്‍ക്കാരും സംയുക്തമായി തുടങ്ങിയ എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആദ്ധ്യക്ഷനായി. എച്ച്എല്‍എല്‍ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്മണ്യം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ.ബാബു തോമസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: