റായ്പൂര്‍: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബല്റാംദാസ്ജി ടാന്‍ഡണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ.രമണ്‍സിംഗും മന്ത്രിമാരും കേരള ഹൈക്കോടതി ജഡ്ജിമാരായ പി.ആര്. രാമചന്ദ്രമേനോന്‍, സി.ടി. രവികുമാര്‍, അനു ശിവരാമന്, സുരേഷ് കുമാര്‍, ദാമാ ശേഷാദ്രി നായ്ഡു, എ.മുഹമ്മദ് മുഷ്താഖ്, ഷാജി പി. ചാലി, രാജാ വിജയരാഘവന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: