കുടിവെള്ളത്തിനായി ദിവസങ്ങളുടെ കാത്തിരിപ്പ്‌

Saturday 18 March 2017 10:20 pm IST

പോത്തന്‍കോട്: പാലോട്ടുകോണം മിച്ചഭൂമിയിലെ ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ പൊതു പൈപ്പിനു സമീപം കുടിവെളളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ടു ദിവസമായി. പ്രാഥമിക ആവശ്യങ്ങള്‍ക്കോ കുളിക്കാനോ. തുണിയലക്കാനോ വളരെ ബുദ്ധിമുട്ടിലാണിവര്‍. പരാതികള്‍ക്കൊടുവില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് താത്കാലികമായി വെള്ളമെത്തിച്ചങ്കിലും കുടിവെള്ള ക്ഷാമം നിലനില്‍ക്കുകയാണ്. സമീപ പ്രദ്ദേശങ്ങളില്‍ യാതൊരു വിധ ജലസ്രോതസും ഇല്ലാത്തതിനാല്‍ പൈപ്പു വഴി ലഭിക്കുന്ന വെള്ളമാണ് ആകെ ആശ്രയം. വെള്ളത്തിന്റെ ലഭ്യതക്കുറവ് കാരണം കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. തുടര്‍ച്ചയായി പമ്പിങ് നടന്നാലെ വെള്ളം ലഭിക്കു എന്നാണ് വാട്ടര്‍ അതോറിറ്റി അധിക്യതര്‍ അറിയിച്ചെന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ താത്ക്കാലികമായി ഒരു ടാങ്ക് സ്ഥലത്ത് സ്ഥാപിക്കാനും വെള്ളം വിതരണം ചെയ്യാനും ധാരണയായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.