ബാലരാമപുരം: അക്ഷരത്തുമ്പികള്‍ അവധിക്കാല ക്യാമ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്തറിയുടെ നാട്ടില്‍ തുടക്കമായി. ദേവി കമ്മ്യൂണിക്കേഷന്‍സ് കലാ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി രണ്ടു മാസത്തെ ക്യാമ്പാണ് അവധിക്കാലത്ത് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ചലച്ചിത്രോത്സവവും കാര്‍ട്ടൂണ്‍ ശില്‍പ്പശാലയും ഇപ്രാവശ്യത്തെ ക്യാമ്പിന്റെ സവിശേഷതകളാണ്.
ബാലരാമപുരത്തിനു സമീപം വടക്കേവിള ജംഗ്ഷനില്‍ പരിസ്ഥിതി സൗഹൃദ കാമ്പസിലാണ് അവധിക്കാല ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ലോഗോ പ്രകാശനം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വീരേന്ദ്രകുമാര്‍ നിര്‍വഹിച്ചു. ചലച്ചിത്ര ബാലതാരം ദേവിശ്രീ പ്രശാന്ത് ലോഗോ സ്വീകരിച്ചു. അഭിലാഷ്, ദേവി കമ്മ്യൂണിക്കേഷന്‍സ് കലാ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രശാന്ത് കേരളീയം, അക്ഷരത്തുമ്പികള്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: