കറുകച്ചാല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളതെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍. മഹിളാ ഐക്യവേദി കോട്ടയം ജില്ലാ ഹിന്ദു വനിത നേതൃ സമ്മേളനം കറുകച്ചാല്‍ നെത്തല്ലൂര്‍ ഏകാത്മകത കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ഇതിനായി ഒരു വനിതാമന്ത്രിയെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നിയമം നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്ന് ബിന്ദു മോഹന്‍ പറഞ്ഞു.
ചടങ്ങില്‍ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശാന്തമ്മ കേശവന് അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. ശ്രീധരന് ചര്‍ച്ച നയിച്ചു. ജില്ലാ സെക്രട്ടറി ലീലാമണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്. ശിവരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്. വത്സമ്മ, താലൂക്ക് വൈസ് പ്രസിഡന്റ് കെ.ജി. അരവിന്ദാക്ഷന് നായര്‍, ജില്ലാ ഖജാന്‍ജി ജയന്തി ജയമോഹന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: