കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരേ അന്വേഷണം നടത്താന്‍ കോടതിയുത്തരവ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ നല്കിയ ലൈംഗിക ആരോപണ കേസിലാണ് നടപടി.
സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായ ശശി ഇതിനുശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: