പരിപ്പ്: മികച്ച യൂത്ത് ക്ലബിനുള്ള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരം നേടിയ കൈരളി ക്ലബ് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന് മൂലയില്‍ പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ-പരിസ്ഥിതി-കായിക-സാംസ്കാരിക രംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൈരളി ക്ലബിന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു. വാടക കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ലബിനെ സ്ഥലവും കെട്ടിടവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ യുവജനക്ഷേമ ബോര്‍ഡും സര്‍ക്കാരും തയ്യാറാകണമെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: