പാലാ: ജനമൈത്രി പോലീസ് ജനസമിതിയും റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സ്ത്രീസുരക്ഷയും ലഹരിക്കെതിരെയും സെമിനാറും ബോധവത്ക്കരണവും നടത്തി.
പാലാ കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് ഹാളില്‍ നടന്ന ചടങ്ങ് കെ.എം.മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയമസഭാ സാമാജികത്വത്തിന്റെ 50വര്‍ഷം ആഘോഷിച്ച ശേഷം കെ.എം.മാണി പങ്കെടുത്ത ആദ്യപരിപാടിയായിരുന്നു ഇത്. ഡിവൈഎസ്പി വി.ജി.വിനോദ് കുമാര്‍ കെ.എം.മാണിയെ സ്വീകരിച്ചു. നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. സിഐ ടോമി സെബാസ്റ്റിയന്, ട്രാഫിക് എസ്ഐ വി.എ.സുരേഷ് കൗണ്‍സിലര്‍ ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ജോയി പൊട്ടന്‍കുളം എന്നിവര്‍ പ്രസംഗിച്ചു. മലേഷ്യയിലും ശ്രീലങ്കയിലും നടന്ന അന്താരാഷ്ട്ര പോലീസ് മീറ്റില്‍ വിജയിച്ച പോലീസ് ഓപീസര്‍മാരായ ബിനോയ് തോമസ്, സാബു എം.ജി, സജി ജോര്‍ജ്ജ് എന്നിവര്‍ക്ക് കെ.എം.മാണി ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: