കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ ഊട്ടുനേര്‍ച്ച ഇന്ന്

Saturday 18 March 2017 10:48 pm IST

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പളളിയിലെ കോഴാ സെന്റ് ജോസഫ് കപ്പേളയില്‍ മാര്‍ യൗസേപ്പിന്റെ മരണത്തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്ന് നടക്കും. രാവിലെ 10ന് പാലാ രൂപത ചാന്‍സിലര്‍ ഡോ. ജോസ് കാക്കല്ലില്‍ കുര്‍ബാനയര്‍പ്പിക്കും. 12ന് മര്‍ത്ത്മറിയം ഫൊറോന വികാരി ഡോ. ജോസഫ് തടത്തില്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിക്കും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹന്‍ നമ്പൂതിരിയാണ് ഊട്ടുനേര്‍ച്ചയൊരുക്കുന്നത്. ഊട്ടുനേര്‍ച്ചയും നേര്‍ച്ചപ്പായസവും പാഴ്‌സലായും നല്‍കുന്നുണ്ട്. കപ്പേളയില്‍ 31വരെ നടക്കുന്ന വണക്ക മാസാചരണത്തിന്റെ ഭാഗമായി എല്ലാദിവസവും വൈകുന്നേരം 6.30ന് കുര്‍ബാനയും ലദീഞ്ഞും നൊവേനയും വണക്കമാസ പ്രാര്‍ത്ഥനയും നടക്കും. വണക്കമാസ സമാപനദിനമായ 31ന് ജോസഫ് നാമധാരി സംഗമം-സാന്‍ജോ ഫെസ്റ്റ് നടക്കും. 31ന് 4.30നാണ് ജോസഫ് നാമധാരി സംഗമം. 5.30ന് ദേവമാതാ കോളജ് അസി. പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍ കുര്‍ബാനയര്‍പ്പിക്കും. 6.45ന് സയന്‍സ് സിറ്റി എന്‍ട്രസ്പ്ലാസ ജംഗ്ഷനില്‍ തയ്യാറാക്കുന്ന പ്രത്യേക പന്തലിലേയ്ക്ക് പ്രദക്ഷിണം. 7.30ന് പാച്ചോര്‍ നേര്‍ച്ച. വികാരി ഡോ. ജോസഫ്തടത്തില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, പ്രഫ. ഫാ. മാത്യു കവളമ്മാക്കല്‍, ഫാ. അല്കാസണ്ടര്‍ മൂലക്കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.