കുടുംബശ്രീ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഒഴിവ്

Saturday 18 March 2017 10:50 pm IST

കോട്ടയം: കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഓഫീസ് അസിസ്റ്റന്റ്-1, സെക്യൂരിറ്റി-2, കെയര്‍ടേക്കര്‍-1 ഒഴിവുകളിലേക്ക് കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നഗരസഭ, ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍നിന്നും ലഭിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ജില്ലാപഞ്ചായത്ത് ഭവന്‍, സിവില്‍സ്റ്റേഷന്‍ പി.ഒ- 686 002 എന്ന വിലാസത്തില്‍ മാര്‍ച്ച് 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.സൗറൗായമവെൃലല.ീൃഴ എന്ന വെബ് സൈറ്റില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.