കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാനൂര്‍ കണ്ണംപള്ളി സ്വദേസി കുമാരനാണ് അറസ്റ്റിലായത്. ടി.പിയെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
കുഞ്ഞനന്തനൊപ്പം ഇയാള്‍ ബംഗളുരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോയിരുന്നതായി പോലീസ് പറയുന്നു. ചന്ദ്രശേഖരന് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തന് പോലീസ് തേടുന്നതറിഞ്ഞ് ഒളിവിലാണ്.
പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: