കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമാണ്

Monday 12 June 2017 3:18 pm IST

കൊല്‍ക്കത്ത: കോൺഗ്രസിന്റെ ദുർബലതയെ ചൂണ്ടിക്കാട്ടി പാർട്ടി നേതാവ് പി ചിദംബരം. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ടിനെ നേരിടാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. മികച്ച രീതിയില്‍ വോട്ട് സമാഹരിക്കുന്നതിന് ആര്‍എസ്‌എസിനും ബിജെപിക്കും സാധിക്കുന്നുണ്ടെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ദേശീയ തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ ഓരോ സംസ്ഥാനത്തിനും ഓരോ തന്ത്രം വേണം. അങ്ങനെ 29 തന്ത്രങ്ങള്‍ ഫലപ്രദമായി രൂപപ്പെടുത്തേണ്ടതുണ്ടെന്ന് നേതൃത്വത്തോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.