ന്യൂദല്‍ഹി: ടു ജി അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്താന്‍ കോടതി അനുമതി നല്കി. കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതിയാണ് എം.പി കൂടിയായ രാജയ്ക്ക് സ്വന്തം മണ്ഡലമായ നീലഗിരി ഉള്‍പ്പെടെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.
ഈ മാസം എട്ടിനും മുപ്പതിനും ഇടയില്‍ സന്ദര്‍ശനം നടത്താനാണ് അനുമതി. തമിഴ്നാട്ടില്‍ പോകരുതെന്ന വ്യവസ്ഥയോടെയാണ് നേരത്തെ രാജയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: