ചെറുപുഴ: നിര്‍ദ്ദിഷ്ഠ മലയോര ഹൈവേയുടെ നിര്‍മ്മാണം മന്ദഗതിയിലായതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് മഞ്ഞക്കാട് ജൂബിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുമരാമത്ത് കെഎസ്ഇബി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് റോഡിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്കുവാനും നടപടികള്‍ ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കമ്മിറ്റി അറിയിച്ചു. എന്‍.എസ്.ശിവന് അധ്യക്ഷത വഹിച്ചു. കുതിരുമ്മല്‍ ദാമോദരന്‍, ഓസ്റ്റിന്‍ ചെറുപുഴ, ജോര്‍ജ്ജ് ചിറവയല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.ശിവന് കണ്‍വീനറും കുതിരുമ്മല്‍ ദാമോദരന്‍ ചെയര്‍മാനായും 101 അംഗ അക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: